
ദോഹ: ഖത്തറിലെ ഇന്ത്യൻസ്കൂളുകളുടെ കലോത്സവമായ കലാഞ്ജലിയിൽ തുടർച്ചയായമൂന്നാം തവണയും കലാ കിരീടം സ്വന്തമാക്കിയ എം ഇ എസ് ഇന്ത്യൻ സ്കൂൾ
ആഹ്ലാദസദസ്സ് സംഘടി പ്പിച്ചു.1610 പോയിന്റ് എന്ന റെക്കോർഡ് സ്കോറോടെയാണ് M.E.S. ടീം ചാമ്പ്യൻമാരായത്.
29 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ കലാഞ്ജലി 2025 സൃഷ്ടിപ്രതിഭകളുടെയും കലാമികവിന്റെയും ഉത്സവമായി മാറി. M.E.S. സ്കൂളിൽ നിന്ന് 1,046 വിദ്യാർത്ഥികൾ നൃത്തം, സംഗീതം, സാഹിത്യം, ഫൈൻ ആർട്സ് തുടങ്ങിയ മേഖലകളിലെ 200-ലധികം ഇനങ്ങളിൽ പങ്കെടുത്ത്, 120-ലധികം ഇനങ്ങളിൽ വിജയം നേടി.
ക്ലാസ് 3-ലെ വിദ്യാർത്ഥിയായ ദർശന്ത് കൃഷ്ണ സബ്-ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭാ പട്ടം നേടി.
ചാമ്പ്യൻ ട്രോഫി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ M.E.S. പ്രിൻസിപ്പൽ ഡോ. ഹമീദ കദറിന് സമ്മാനിച്ചു. ടീച്ചർമാരുടേയും കോ-ഓർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ നേടിയ ഈ നേട്ടം സ്കൂളിന്റെ കലാ-സാംസ്കാരിക പൈതൃകത്തിലെ മറ്റൊരു ചരിത്ര നേട്ടമായി മാറി.
അന്‍വർ, സുമിത നസ്സർ, ഹർഷൻ എന്നിവരായിരുന്നു
പങ്കാളിത്തം ഏകോപിപ്പിച്ചത്.
സ്കൂൾ മാനേജ്മെന്റും ഗവർണിങ് ബോഡിയും മുഴുവൻ MES ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിച്ചു.










